"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

രജനികാന്തിന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കുമോ? പ്രതികരണവുമായി ‘മോദരാത്രി’ താരം ഋഷികാന്ത്

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

‘മോദരാത്രി’ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനു പിന്നാലെ, തമിഴ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന യുവനടനായി മാറിയിരിക്കുകയാണ് ഋഷികാന്ത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘മുള്ളും മലരും’, ‘ജോണി’ തുടങ്ങിയ വിന്റേജ് ചിത്രങ്ങളിലെ മാനറിസങ്ങളുമായി ഋഷികാന്തിന്റെ പ്രകടനത്തിന് സാമ്യമുണ്ടെന്ന് പ്രേക്ഷകര്‍ക്കിടയില്‍ സംസാരമുണ്ട്.

ഇതിനിടെ, രജനികാന്തിന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കാനുള്ള സാധ്യതയെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം-

‘തുടക്കത്തില്‍ ഇത്തരം സാമ്യപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുമെങ്കിലും, സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.


രജനികാന്ത് സാറുമായി ആളുകള്‍ എന്നെ താരതമ്യം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. രജനികാന്ത് സാറിന്റെ ചലച്ചിത്രയാത്ര വിസ്മയകരമാണ്…’ 


തമിഴില്‍ രാജ കറുപ്പസാമി സംവിധാനം ചെയ്ത ‘മോദരാത്രി’ ഹാസ്യ ചിത്രത്തിലൂടെയാണ് ഋഷികാന്തും അനിഷ്മ അനില്‍കുമാറും പ്രേക്ഷകരുടെ കൈയടി നേടിയത്. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഡൊറോത്തി’യിലും ഋഷികാന്ത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സനന്ത്, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ പ്രകടനവും തമിഴകത്തു തരംഗമായി മാറിയിരിക്കുകയാണ്.

Get more updates from Pudukad News on Google