"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ച സംഭവം: യുവമോർച്ച പ്രവർത്തകരായ 9 പേർക്കെതിരെ കേസ് | Black flag protest

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

Black flag protest

കോഴിക്കോട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ച് കരിങ്കൊടി കാണിച്ച സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്തു. യുവമോർച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിജിത്ത് ഉൾപ്പെടെ ഒമ്പത് പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Black flag protest against Amit Shah triggers Yuva Morcha counter protests in Kerala)

കൊല്ലത്ത് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തുടനീളം ബി.ജെ.പിയും യുവമോർച്ചയും സമരവുമായി രംഗത്തിറങ്ങിയത്.  ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എം.പി, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്കെതിരെ വിവിധയിടങ്ങളിൽ യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടത്തി. കോഴിക്കോട് ജില്ലയിൽ മാത്രം നാല് കേന്ദ്രങ്ങളിലാണ് രമേശ് ചെന്നിത്തലയ്ക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശിയത്.

വടകര, കുറ്റ്യാടി, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. കൊല്ലം നീണ്ടകരയിൽ വെച്ച് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന് നേരെയും തിരുവമ്പാടി തമ്പലമണ്ണയിൽ വെച്ച് പ്രിയങ്ക ഗാന്ധി എം.പിക്കും നേരെയും യുവമോർച്ച കരിങ്കൊടി കാണിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് ഈ തർക്കങ്ങൾക്ക് തുടക്കമിട്ടത്.

Story Summary

Tensions flared across Kerala following a Youth Congress black flag protest against Union Home Minister Amit Shah in Kollam, prompting retaliatory protests by Yuva Morcha against leaders including Ramesh Chennithala and Priyanka Gandhi MP. Nadakkavu Police registered a case against nine Yuva Morcha activists, including their district president, over the protest at Eranjipalam in Kozhikode, while BJP leaders petitioned the DGP alleging serious security lapses in Amit Shah’s protection.

Get more updates from Pudukad News on Google