അമേരിക്ക-ഇറാൻ ചർച്ചകൾ വീണ്ടും ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്: നിർണ്ണയാക നീക്കവുമായി ട്രംപ് | US and Iran

Current: മലയാളം

വാഷിംഗ്ടൺ : അമേരിക്കയും ഇറാനും തമ്മിൽ അടുത്ത ആഴ്ച വീണ്ടും നയതന്ത്ര ചർച്ചകൾ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട് ചെയ്തു. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം ട്രംപ് തള്ളിക്കളഞ്ഞ് തൊട്ടടുത്ത ദിവസമാണ് പുതിയ ചർച്ചകൾക്കുള്ള നീക്കം.(US and Iran set for fresh diplomatic talks following Donald Trump instructions)
ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം നയതന്ത്ര ചർച്ചകൾക്കും തയ്യാറാണെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുന്നതിന് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നു നൽകാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തിരുന്നു. പകരം സ്വന്തം തുറമുഖങ്ങളിലെ നാവിക ഉപരോധവും എണ്ണ കയറ്റുമതിയിലുള്ള നിയന്ത്രണങ്ങളും പിൻവലിക്കണമെന്നും മേഖലയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഈ വ്യവസ്ഥകൾ താൻ ആഗ്രഹിക്കുന്ന രീതിയിലുള്ളതല്ലെന്ന് വ്യക്തമാക്കി ട്രംപ് തള്ളുകയായിരുന്നു. ഒരു വർഷം മുമ്പ് അംഗീകരിക്കാമായിരുന്ന നിബന്ധനകൾ വെച്ച് ഇറാൻ അനാവശ്യമായി വിലപേശാൻ ശ്രമിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാന് മേൽ വീണ്ടും സൈനിക ആക്രമണം നടത്തുമോ എന്ന ചോദ്യത്തിന് “ആ സാധ്യത എപ്പോഴും നിലനിൽക്കുന്നുണ്ട്” എന്നായിരുന്നു ട്രംപിന്റെ മറുപടി. ഈ സാഹചര്യത്തിൽ പുതിയ ചർച്ചകൾ നടന്നാലും വിഷയം എത്രത്തോളം പരിഹരിക്കപ്പെടുമെന്നതിൽ നിരീക്ഷണങ്ങൾ തുടരുകയാണ്.
Story Summary
US President Donald Trump has reportedly ordered fresh talks with Iran, scheduled for next week, just days after rejecting Tehran’s peace proposal. While Qatar continues mediation efforts to resolve tensions surrounding the Strait of Hormuz and trade sanctions, the outcome remains uncertain as military options remain under consideration by Washington.




