loader image
മസ്തിഷ്‌ക ജ്വരം; മലപ്പുറത്ത് ഒരു വര്‍ഷത്തിനിടെ രോഗം സ്ഥിരീകരിച്ചത് 77 പേർക്ക്, മൂന്നിലൊന്നും കുട്ടികള്‍

മസ്തിഷ്‌ക ജ്വരം; മലപ്പുറത്ത് ഒരു വര്‍ഷത്തിനിടെ രോഗം സ്ഥിരീകരിച്ചത് 77 പേർക്ക്, മൂന്നിലൊന്നും കുട്ടികള്‍

മലപ്പുറം: മലപ്പുറം ജില്ലയിൽ മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ജില്ലയിൽ 77 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് വർഷത്തിനിടയിലെ കണക്കുകൾ പരിശോധിച്ചാൽ 126 പേർക്ക് രോഗം ബാധിക്കുകയും 27 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞവര്‍ഷമാണ്. മസ്തിഷ്‌കജ്വരം ബാധിച്ച 77 പേരില്‍ 8 രോഗികള്‍ക്കാണ് 2025ല്‍ ജീവന്‍ നഷ്ടമായത്. ഓരോ വര്‍ഷവും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗം ബാധിച്ചവരിൽ മൂന്നിലൊന്നും 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ് എന്നതാണ് ഏറ്റവും ഗൗരവകരമായ കാര്യം. രോഗം ബാധിക്കുന്ന കുട്ടികളിൽ മരണനിരക്ക് 28 ശതമാനത്തോളമാണ്. ഗുരുതരമായ ജപ്പാൻ ജ്വരം കഴിഞ്ഞ വർഷം ജില്ലയിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചിരുന്നു. കൊതുകുകൾ വഴി പകരുന്ന ഈ വൈറസ് രോഗം തിരിച്ചറിയാൻ വൈകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.

Also Read: തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

തീവ്രമായ പനി, കഠിനമായ തലവേദന, തുടർച്ചയായ ഛർദ്ദി, ബോധക്ഷയം, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അപസ്മാരവും, ബോധക്ഷയവും, മരണവും ഗുരുതരമായവരിൽ സംഭവിക്കുന്നുണ്ട്. 30 ശതമാനത്തോളം പേര്‍ മരിക്കുകയും 50 ശതമാനം പേർക്കും സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അറിയിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലെ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി ജപ്പാനീസ് എന്‍സ ഫലൈറ്റ്‌സ് പ്രതിരോധ വാക്സിൻ നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

See also  ഇലക്ട്രിക് വിപണി പിടിക്കാൻ ടൊയോട്ടയുടെ ‘എബെല്ല’ എത്തി! ബുക്കിംഗ് തുടങ്ങി; ഫീച്ചറുകൾ കേട്ടാൽ ഞെട്ടും

The post മസ്തിഷ്‌ക ജ്വരം; മലപ്പുറത്ത് ഒരു വര്‍ഷത്തിനിടെ രോഗം സ്ഥിരീകരിച്ചത് 77 പേർക്ക്, മൂന്നിലൊന്നും കുട്ടികള്‍ appeared first on Express Kerala.

Spread the love

New Report

Close