"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കല്പറ്റ നാരായണന് പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്ററിന്റെ അഭിനന്ദനം

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

മനാമ: കേരള സാഹിത്യ അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ കല്പറ്റ നാരായണൻ മാസ്റ്റർക്ക് കെ.പി.സി.സി.യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദന യോഗം സംഘടിപ്പിച്ചു.

 ഒ.ഐ.സി.സി. സഗയ്യ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്റർ കോ-ഓർഡിനേറ്റർ സയ്യിദ് എം.എസ്. അധ്യക്ഷത വഹിച്ചു.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അധ്യാപനത്തിനും നൽകിയ അതുല്യമായ സംഭാവനകൾ പരിഗണിക്കുമ്പോൾ, കല്പറ്റ നാരായണന്റെ നേതൃത്വം കേരള സാഹിത്യ അക്കാദമിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മലയാള സാഹിത്യത്തിനും ഭാഷയ്ക്കും പുതിയ ഉണർവും ദിശാബോധവും ലഭിക്കട്ടെയെന്ന് ചടങ്ങിൽ ആശംസിച്ചു. കൂടാതെ കേരളത്തിലെ മറ്റ് സാംസ്കാരിക സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാരഥികളെയും യോഗം അഭിനന്ദിച്ചു.

അക്കാദമിക് കൗൺസിൽ അംഗം ജീസൺ ജോർജ് സ്വാഗതം ആശംസിച്ച യോഗത്തിൽ കൗൺസിൽ അംഗങ്ങളായ സൽമാൻ ഫാരിസ്, നൈസാം പി.എ., ജില്ലാ കൺവീനർമാരായ ബിബിൻ മാടത്തേത് (പത്തനംതിട്ട), മനോജ് ചണ്ണപേട്ട (കൊല്ലം), ആൻസൺ പി. ഐസക് (വയനാട്) എന്നിവർ ആശംസകൾ നേർന്നു. കൗൺസിൽ അംഗം പ്രദീപ് മേപ്പയൂർ നന്ദി രേഖപ്പെടുത്തി.

Get more updates from Pudukad News on Google