"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കൈക്കുഞ്ഞ് മരിച്ച നിലയിൽ; ഡാലസിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ടെക്സസ്: മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കൈക്കുഞ്ഞിനെ അബോധാവസ്ഥയിൽ മരിച്ച നിലയിൽ കണ്ടെത്തി. ടെക്സസിലെ ഫോർട്ട് വർത്ത് നഗരത്തിൽ സ്റ്റാൽകപ്പ് റോഡിലുള്ള വീട്ടിലാണ് ദാരുണ സംഭവം നടന്നത്.

ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് പൊലീസിന് സന്ദേശം ലഭിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം ഒരേ കിടക്കയിൽ ഉറങ്ങുകയായിരുന്ന കുട്ടി ഉണർന്നപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.

കുഞ്ഞിന്റെ ശരീരത്തിൽ ബാഹ്യമായ പരുക്കുകളോ മർദനമേറ്റ പാടുകളോ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ ഫോർട്ട് വർത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get more updates from Pudukad News on Google