loader image
നിതീഷ് റെഡ്ഡിക്ക് എന്തിന് ടീമിൽ സ്ഥാനം? ഋതുരാജിനെ ഒഴിവാക്കിയത് തെറ്റോ! ഇർഫാൻ പത്താന്റെ വെളിപ്പെടുത്തൽ

നിതീഷ് റെഡ്ഡിക്ക് എന്തിന് ടീമിൽ സ്ഥാനം? ഋതുരാജിനെ ഒഴിവാക്കിയത് തെറ്റോ! ഇർഫാൻ പത്താന്റെ വെളിപ്പെടുത്തൽ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതിനെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുകയാണ്. മികച്ച ഫോമിലുള്ള ഋതുരാജ് ഗെയ്‌ക്‌വാദിനെ ഒഴിവാക്കി റെഡ്ഡിയെ ടീമിലെടുത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് താരത്തിന് പിന്തുണയുമായി മുൻ താരം ഇർഫാൻ പത്താൻ രംഗത്തെത്തിയത്.

ഹാർദിക് പാണ്ഡ്യയുടെ വളർച്ചയെ ഉദാഹരണമാക്കിയാണ് പത്താൻ നിതീഷിനെ പ്രതിരോധിച്ചത്. ഇന്ത്യയിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിയുന്ന ഒപ്പം ബാറ്റിംഗിലും മികവ് കാട്ടുന്ന ഓൾറൗണ്ടർമാർ അപൂർവ്വമാണെന്നും പത്താൻ ചൂണ്ടിക്കാട്ടി. ഹാർദിക് പാണ്ഡ്യക്ക് കരിയറിന്റെ തുടക്കത്തിൽ കൃത്യമായ ബാക്കപ്പും അവസരങ്ങളും നൽകിയത് കൊണ്ടാണ് അദ്ദേഹം ഇന്ന് ലോകോത്തര താരമായി മാറിയത്. അതുപോലെ നിതീഷ് റെഡ്ഡിയുടെ കാര്യത്തിലും ആരാധകരും സെലക്ടർമാരും ക്ഷമ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: സെഞ്ച്വറി അടിച്ചിട്ടും റുതുരാജ് പുറത്ത്! ഗില്ലിനും ശ്രേയസിനും ഇത് ‘അഗ്നിപരീക്ഷ’; ടീം ഇന്ത്യയിലെ മാറ്റങ്ങൾ ഇങ്ങനെ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങളിൽ ഇതുവരെ മികച്ച പ്രകടനം നടത്താൻ നിതീഷിന് കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണെങ്കിലും, മെൽബണിലെ ടെസ്റ്റ് സെഞ്ച്വറി അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണെന്ന് പത്താൻ പറഞ്ഞു. ആവശ്യത്തിന് സമയം നൽകിയില്ലെങ്കിൽ ഇന്ത്യക്ക് ഒരു മികച്ച പ്രതിഭയെ നഷ്ടമാകുമെന്നും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

See also  കൊച്ചി മെട്രോ ഫീഡർ ബസ് സർവീസ് കല്ലുപാലം വരെ നീട്ടി; കൂടുതൽ യാത്രക്കാർക്ക് പ്രയോജനകരമാകും‌

The post നിതീഷ് റെഡ്ഡിക്ക് എന്തിന് ടീമിൽ സ്ഥാനം? ഋതുരാജിനെ ഒഴിവാക്കിയത് തെറ്റോ! ഇർഫാൻ പത്താന്റെ വെളിപ്പെടുത്തൽ appeared first on Express Kerala.

Spread the love

New Report

Close