"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി എല്‍ഡിഎഫ്; ഏഴ് യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുത്തു

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

 തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ് (84.55%). കോട്ടയത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് (54.24%).

കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ല പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെഞ്ഞടുപ്പ് നടന്നത്. ആകെ 126 സ്ഥാനാർഥകൾ ജനപിന്തുണ തേടി.


പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ 18 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. ബിന്ദു കുമാരി 533 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി 515 വോട്ടാണ് നേടിയത്. എൻഡിഎക്ക് 21 വോട്ട് ലഭിച്ചു.


കോട്ടയം മീനടം പഞ്ചായത്തിലെ ഒന്നാം വാർഡായ ചീരംകുളം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി പ്രീത പ്രസാദ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പത്തനംതിട്ട അരുവാപുലം പഞ്ചായത്തിലെ കല്ലേലി ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി അനില സുരേഷ് 112 വോട്ടുകൾക്ക് വിജയിച്ചു. തൃശൂർ ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതുകോട്ടയിൽ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.


പാലക്കാട് ചിറ്റൂരിൽ പരുത്തിക്കാവ് വാർഡിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ തുല്യവോട്ട് നേടി. 433 വോട്ട് വീതമാണ് ഇരു സ്ഥാനാർഥികളും നേടിയത്. എൻഡിഎക്ക് 28 വോട്ട് കിട്ടി. ഇവിടെ ടോസിലൂടെ വിജയിയെ നിർണയിക്കും.


കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഡിവിഷൻ യുഡിഎഫ് നിലനിർത്തി. മലപ്പുറം മങ്കട ഗ്രാമപഞ്ചായത്ത് വാർഡ് നാല് കടന്നമണ്ണ സിപിഐ നിലനിർത്തി. 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐയിലെ പാത്തുട്ടി അബ്ദുറഹിമാനാണ് വിജയിച്ചത്. സിപിഐ അംഗം മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എറണാകുളം പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വൻറി20 നിലനിർത്തി. 339 വോട്ടിനാണ് ട്വൻറി20 ജയം.

മലപ്പുറം താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മൂലയ്ക്കലിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി വി.പി.ഒ ബുഷറ 488 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 220 വോട്ട് നേടി ബിജെപി രണ്ടാം സ്ഥാനത്ത്. 181 വോട്ടുമായി സിപിഎമ്മിലെ വി.വി ഗോപിനാഥ് മൂന്നാം സ്ഥാനത്ത്. ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന അഷ്കറിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മലപ്പുറം വേങ്ങര മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഹസീന ഫസൽ 880 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ലീഡ് 720 ആയിരുന്നു. യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.


പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 13ാം വാർഡ് രാഗം കോർണർ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി പി. ഗിരീശൻ 48 വോട്ടുകൾക്ക് വിജയിച്ചു. എറണാകുളം പറവൂർ വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാർഡ് നിലനിർത്തി യുഡിഎഫ്. കോൺഗ്രസിലെ ജോസ് കുനിയന്തോടത്ത് വിജയിച്ചു.


തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി രമ്യ വി. തുളസി വിജയിച്ചു. എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം വാർഡ് എൽഡിഎഫ് നിലനിർത്തി. 207 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷി വിജയിച്ചത്.

കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എൽഡിഎഫിന് ജയം. പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ കെ.വി രതീശനാണ് വിജയിച്ചത്. 65 വോട്ടിനാണ് ജയം. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി എ.കെ സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Get more updates from Pudukad News on Google