"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പൈലറ്റ് വാഹനത്തിനുമുന്നിൽ എസ്എച്ച്ഒയുടെ വണ്ടി; കൂടുതൽ അകമ്പടി വേണ്ടെന്ന് മുഖ്യമന്ത്രി

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ഔ​ദ്യോ​ഗിക യാത്രക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി മറ്റൊരു പൊലീസ് വാഹനം കൂടി ഓടിയ പശ്ചാത്തലത്തിലാണ് ഡിസിപിക്ക് മുഖ്യമന്ത്രി നേരിട്ട് നിർദേശം നൽകിയത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. 

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക പരിപാടികൾ നടക്കുന്ന വേദികളിലും പരിസരങ്ങളിലുമായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. എന്നാൽ യാത്രാവേളകളിൽ എസ്കോർട്ട് പൈലറ്റ് വാഹനങ്ങൾ മാത്രം മതിയെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം, ഔദ്യോ​ഗിക വാഹനവ്യൂഹത്തിന്റെ ഭാ​ഗമായിരുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

Get more updates from Pudukad News on Google