ഔദ്യോഗിക യാത്രയിൽ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി; അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ വി ഡി സതീശന് അതൃപ്തി | V D Satheesan security convoy

Current: മലയാളം

തിരുവനന്തപുരം: ഔദ്യോഗിക യാത്രയ്ക്കിടെ അധിക അകമ്പടി വാഹനം ഉൾപ്പെടുത്തിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച രാവിലെ കവടിയാറിൽ ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. പൈലറ്റ് വാഹനത്തിന് മുന്നിൽ അധികമായി ഒരു പൊലീസ് ജീപ്പ് കൂടി വിന്യസിച്ചതിനെ തുടർന്ന് കാറിൽനിന്ന് ഇറങ്ങിയ മുഖ്യമന്ത്രി ഡിസിപിയോട് അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. തന്റെ ഔദ്യോഗിക യാത്രകളിൽ ആവശ്യത്തിലധികം വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അധിക സുരക്ഷാ സംവിധാനങ്ങൾ ആവശ്യമില്ലെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനവ്യൂഹം ഒരുക്കരുതെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. (V D Satheesan security convoy)
മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പുതന്നെ യാത്രാ സുരക്ഷയുടെ കാര്യത്തിൽ മാറ്റം വേണമെന്ന് സതീശൻ വ്യക്തമാക്കിയിരുന്നു. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെയുള്ള അധിക വാഹനങ്ങൾ ഒഴിവാക്കണമെന്നും യാത്രയ്ക്കിടെ ഗതാഗത തടസ്സമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
എക്സോർട്ട് സംവിധാനം പൂർണമായി ഒഴിവാക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ടുവച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Summary: Kerala Chief Minister V D Satheesan reportedly expressed displeasure after an additional police vehicle was included in his convoy during an event in Kowdiar. He has reportedly instructed officials to avoid unnecessary vehicles and inconvenience to the public during his official travel.




