"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഫ്‌ളൈ ദുബായ് വിമാനത്തിൽ ഭീകരാക്രമണ ശ്രമമെന്ന് സംശയം. ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ചത് ഒമാനി കോ-പൈലറ്റ്. വിമാനം മനഃപൂർവ്വം തകർക്കാൻ നീക്കം നടന്നെന്ന് സംശയം. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. നിയന്ത്രണം ഏറ്റെടുത്ത് രക്ഷകരായത് യാത്രാക്കാരായി എത്തിയ രണ്ട് പൈലറ്റുമാർ. യാത്രക്കാരുടെ വസ്ത്രങ്ങളിലും രക്തക്കറ. വിമാനത്തിന്റെ ചിറകിനും കേടുപാടുകൾ. പ്രതി സൗദിയിൽ കസ്റ്റഡിയിൽ

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ടെൽ അവീവ്: ദുബായിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ നാടകീയ സംഭവങ്ങൾ ആസൂത്രിത ഭീകരാക്രമണ ശ്രമമാണോയെന്ന് ഇസ്രയേൽ സുരക്ഷാ ഏജൻസികൾ വിശദമായി പരിശോധിക്കുന്നു.

കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റ് പ്രധാന ക്യാപ്റ്റനെ ആയുധമുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും, വിമാനം അതിവേഗം താഴേക്ക് പതിപ്പിച്ച് ഇടിച്ചിറക്കാൻ (ക്രാഷ് ലാൻഡിംഗ്) ശ്രമിക്കുകയും ചെയ്തതായി ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ഇസ്രയേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണമാണ് നടന്നതെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കോക്ക്പിറ്റിലുണ്ടായ അക്രമാസക്തമായ സംഭവവികാസങ്ങളെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ഒമാൻ പൗരനായ കോ-പൈലറ്റാണ് യു.എ.ഇ പൗരനായ പ്രധാന ക്യാപ്റ്റനെ ക്രൂരമായി ആക്രമിച്ചത്.

അക്രമത്തിന് ശേഷം വിമാനം നിയന്ത്രണം വിട്ട് തകർക്കാൻ ഇയാൾ ശ്രമം നടത്തിയെന്നാണ് വിവരങ്ങൾ. പ്രതിയായ ഒമാനി കോ-പൈലറ്റിനെ നിലവിൽ സൗദി അറേബ്യൻ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അതീവ രഹസ്യ കേന്ദ്രത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്ലൈ ദുബായ് ഔദ്യോഗികമായി അറിയിച്ചെങ്കിലും, കോക്ക്പിറ്റിലെ ആക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ആക്രമണത്തിൽ ക്യാപ്റ്റന് ഗുരുതരമായി കുത്തേറ്റതോടെ, വിമാനത്തിൽ യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ സമയോചിതമായി ഇടപെട്ട് കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ഇവരുടെ ധീരമായ ഇടപെടലിലൂടെയാണ് 174 യാത്രക്കാരുമായി വിമാനം സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ സാധിച്ചത്. വിമാനം റൺവേ തൊട്ടയുടൻ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ യാത്രക്കാർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കോക്ക്പിറ്റിൽ നടന്ന രക്തരൂക്ഷിതമായ പോരാട്ടത്തിനിടയിൽ വിമാനത്തിലെ ചില യാത്രക്കാരുടെ വസ്ത്രങ്ങളിലും രക്തക്കറ പുരണ്ടതായി പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടെ തബൂക്ക് വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന വിമാനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവത്തിന്റെ ഭീകരത കൂടുതൽ വ്യക്തമായി.

വിമാനത്തിന്റെ പിൻഭാഗത്തെ ചിറകുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ചിത്രങ്ങളിൽ കാണാം. കോ-പൈലറ്റ് വിമാനം അതിവേഗം കുത്തനെ താഴേക്ക് പതിപ്പിച്ചതിനെത്തുടർന്നുണ്ടായ വൻ കാറ്റിന്റെ മർദ്ദവും പ്രകമ്പനവുമാണ് ചിറകുകൾക്ക് തകരാർ വരുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നിലെ ആസൂത്രണവും ഭീകരബന്ധങ്ങളും അന്താരാഷ്ട്ര ഏജൻസികൾ സംയുക്തമായി അന്വേഷിച്ചുവരികയാണ്.

Get more updates from Pudukad News on Google