"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വൈദ്യുതി തടസപ്പെട്ടു, കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി. അഗ്നിരക്ഷാ സേന എത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ  തുറന്നാണ് കുടുങ്ങിയവരെ  പുറത്തെത്തിച്ചത്.

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

​കാഞ്ഞിരപ്പള്ളി: വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി. വിവിധ വകുപ്പുകളിലെ എട്ട് സർക്കാർ ജീവനക്കാരാണ് രാവിലെ ഉണ്ടായ ലിഫ്റ്റിൽ കുടുക്കിയത്.

​കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിലാണ് ലിഫ്റ്റ് പെട്ടെന്ന് നിലച്ചത്. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തി. ‘ഹൈഡ്രോളിക് സ്പ്രെഡർ’ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ  തുറന്നാണ് അകത്ത് കുടുങ്ങിയ എട്ടുപേരെയും  പുറത്തെത്തിച്ചത്.

 

Get more updates from Pudukad News on Google