"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിദ്യാഭ്യാസ വിചക്ഷണനും ഭവൻസ് മിഡിൽ ഈസ്റ്റ് സ്ഥാപകനുമായ എൻ.കെ. രാമചന്ദ്രമേനോൻ അന്തരിച്ചു

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: മിഡിൽ ഈസ്റ്റിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഭവൻസ് സ്കൂളുകളുടെ ചെയർമാനുമായ എൻ.കെ. രാമചന്ദ്രമേനോൻ (84) അന്തരിച്ചു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ എറണാകുളം മെഡിക്കൽ സെന്റർ (EMC) ആശുപത്രിയിലാണ് അന്തരിച്ചത്.


കഴിഞ്ഞ 45 വർഷമായി കുവൈറ്റിൽ സ്ഥിരതാമസമായിരുന്ന എൻ.കെ. രാമചന്ദ്രമേനോൻ, ഗൾഫ് മേഖലയിലെ പ്രവാസി വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള ഭാരതീയ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. 


കുവൈറ്റ്, യു.എ.ഇ, ബഹ്‌‌റൈൻ, ഒമാൻ, ഖത്തർ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലായി ഭാരതീയ വിദ്യാഭവന്റെ നിരവധി സ്കൂളുകൾ സ്ഥാപിക്കുന്നതിനും അവയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും അദ്ദേഹം നേതൃത്വം നൽകി.

വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ ഗൾഫിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനകളും പ്രമുഖ വ്യക്തികളും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് നടക്കും.

Get more updates from Pudukad News on Google