കൊല്ലം സുധിയുടെ അപകടമരണം: അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം | Kollam Sudhi

Current: മലയാളം

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു (Kollam Sudhi). കോട്ടയം എംഎസിടി ജഡ്ജി പ്രസൂൺ മോഹനാണ് നഷ്ടപരിഹാരം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്.
കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷ്വറൻസ് ആണ് നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കേണ്ടത്. വിധിത്തുക, പലിശ, കോടതി ചെലവ് എന്നിവ ഉൾപ്പെടെയാണ് ആകെ 1.77 കോടി രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. എ.ആർ. കലേഷ് കുമാറും ഹർഷാന കെ.എസ്.യും ഹാജരായി.
2023 ജൂൺ 5നാണ് തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലർച്ചെ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് പുത്തൻകുരിശ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു.
Story Summary:
A Kottayam MACT court has ordered compensation of ₹1.77 crore to the legal heirs of actor and mimicry artist Kollam Sudhi, who died in a road accident in 2023. New India Assurance, the third respondent in the case, has been directed to deposit the compensation amount, including interest and court costs.




