"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.20 മുതൽ രാത്രി 11 വരെ | Kerala power cut

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Power Crisis

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി (Kerala power cut). വൈകിട്ട് 6.20 മുതൽ രാത്രി 11 വരെ പീക്ക് സമയത്ത് ഏകദേശം 550 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്.

മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെങ്കിലും ഇത് രാത്രി ഒമ്പതിന് ശേഷമേ ലഭ്യമാകൂ. പീക്ക് സമയത്ത് ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ തത്സമയ വൈദ്യുതി വിപണിയിൽ ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.

ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പൂർണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയത്ത് ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറഞ്ഞതായും കെ.എസ്.ഇ.ബി അറിയിച്ചു.

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്തതും ഗ്രിഡ് ഫ്രീക്വൻസിയിലെ കുറവും കണക്കിലെടുത്താണ് നിയന്ത്രണം ആവശ്യമായി വരുന്നത്. എന്നാൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതിരുന്നതിനെ തുടർന്നായിരുന്നു നിയന്ത്രണം. പല പ്രദേശങ്ങളിലും രാത്രി ഒന്നിലധികം തവണ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ചൂട് വർധിക്കുകയും മഴയുടെ ലഭ്യത കുറയുകയും ചെയ്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഇതിനുപുറമെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

അതേസമയം, ആഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി 6.88 കോടി രൂപ അധികമായി ചെലവായതായും കെ.എസ്.ഇ.ബി അറിയിച്ചു. ഈ അധിക ചെലവിന്റെ ഭാഗമായി യൂണിറ്റിന് മൂന്ന് പൈസ സർചാർജ് ഈടാക്കുന്നുണ്ട്. ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സർചാർജ് ഉൾപ്പെടുത്തുക.

Story Summary:
Kerala may face power restrictions again today between 6:20 PM and 11 PM due to an expected shortage of around 550 MW during peak hours. KSEB said the restrictions could be avoided if sufficient electricity becomes available through the power exchange.

Get more updates from Pudukad News on Google