"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൂടുതൽ ആളുകളെ സാഹിത്യത്തിലേക്ക് ക്ഷണിക്കുകയാണ് ലക്ഷ്യം; എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവർത്തനം, അക്കാദമി പുസ്തകങ്ങൾ പ്രമുഖ പുസ്തകശാലകളിലെത്തിക്കും: കൽപറ്റ നാരായണൻ

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

തൃ​ശൂ​ർ: കൂ​ടു​ത​ല്‍ ആ​ളു​ക​ളെ സാ​ഹി​ത്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ക എ​ന്ന​താ​ണ് സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ പ്ര​ധാ​ന​ ല​ക്ഷ്യ​മെ​ന്ന് എഴുത്തുകാരൻ ക​ൽ​പ​റ്റ നാ​രാ​യ​ണ​ന്‍.


കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ പ്ര​സി​ഡ​ന്റ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യാ​തൊ​രു വി​ധ​ത്തി​ലും വി​വേ​ച​ന​ങ്ങ​ളി​ല്ലാ​ത്ത, ഏ​വ​രെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.


അ​ക്കാ​ദ​മി എ​ന്തി​നു നി​ല​നി​ല്‍ക്കു​ന്നു​വെ​ന്ന ചോ​ദ്യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യും ഈ ​ഭ​ര​ണ ​സ​മി​തി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​തി​നു കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ല്‍കു​ക​യു​മാ​ണ് ചു​മ​ത​ല​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യാ​യി എം.​പി. സു​രേ​ന്ദ്ര​ന്‍ ചു​മ​ത​ല​യേ​റ്റു. എ​ല്ലാ സാം​സ്കാ​രി​ക ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​മാ​യി സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വാ​താ​യ​ന​ങ്ങ​ള്‍ തു​റ​ന്നി​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​നേ​ജ​ര്‍ പി.​കെ. മി​നി ഇ​രു​വ​രെ​യും പൂ​ച്ചെ​ണ്ട് ന​ല്‍കി സ്വീ​ക​രി​ച്ചു. ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​മാ​യി ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഭാ​വു​ക​ത്വ​ത്തി​ന്റെ ഉ​ത്സ​വ​മാ​യി അ​ക്കാ​ദ​മി സാ​ഹി​ത്യോ​ത്സ​വ​ത്തെ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ക്കു​ക​യാ​ണ്.


സാം​സ്കാ​രി​ക​ വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ല്ലാ അ​ക്കാ​ദ​മി​ക​ളെ​യും വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളെ​യും കൂ​ട്ടി​യി​ണ​ക്കി​ക്കൊ​ണ്ടു​ള്ള സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തു​ല്യ​മാ​യ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ള്‍ അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ അ​ക്കാ​ദ​മി​യി​ല്‍ നി​ന്ന് നേ​രി​ട്ട​ല്ലാ​തെ ല​ഭ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തും.


പ്ര​മു​ഖ പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക​ശാ​ല​ക​ളി​ൽ എല്ലാം അ​ക്കാ​ദ​മി പു​സ്ത​ക​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍ഡ് നി​ര്‍ണ​യ​ത്തി​ല്‍ എ​ഴു​ത്തി​ന്റെ മൂ​ല്യ​ത്തി​നാ​ണ് പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​ത്.

നി​ല​വി​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ അ​വാ​ര്‍ഡു​ക​ളു​ടെ പ്ര​ഖ്യാ​പ​നം അ​തേ​പ​ടി ന​ട​ക്കും. അ​ക്കാ​ദ​മി അ​വാ​ര്‍ഡു​ക​ളു​ടെ നി​ര്‍ണ​യം ഭാ​വി​യി​ല്‍ കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ങ്കി​ല്‍ നി​യ​മാ​വ​ലി​യി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​മെ​ന്നും ക​ൽ​പ​റ്റ നാ​രാ​യ​ണ​നും എം.​പി. സു​രേ​ന്ദ്ര​നും അ​റി​യി​ച്ചു.

സാഹിത്യകാരൻ സച്ചിദാനന്ദൻ പ്രസിഡന്റും പു.ക.സ നേതാവും എഴുത്തുകാരനുമായ അശോകൻ ചരുവിൽ വൈസ് പ്രസിഡന്റുമായ ഭരണസമിതിക്ക് പകരമാണ് പുതിയ ഭരണസമിതി ചുമതലയേൽക്കുന്നത്.

Get more updates from Pudukad News on Google