മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിലെ 126 കോടിയുടെ ഇടപാട്; ജി.എസ്.ടി ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി ഒഴിവാക്കിയേക്കും, മുൻ സർക്കാറിന്റെ ഇടപെടൽ തടസമായെന്ന് കണ്ടെത്തൽ

Current: മലയാളം

തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീമിനെയും ലെയ്ണൽ മെസ്സിയേയും കേരളത്തിലെത്തിക്കാനെന്ന പേരിൽ സ്പോൺസർ നടത്തിയ നികുതി വെട്ടിപ്പിൽ ജി.എസ്.ടി ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി ഒഴിവാക്കിയേക്കും.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) എം.ഡി ആന്‍റോ അഗസ്റ്റിനിൽ നിന്ന് നികുതി ഈടാക്കുന്നതിന് തടസമായത് മുൻ സർക്കാറിന്‍റെ രാഷ്ട്രീയ തീരുമാനങ്ങളാണെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ നീങ്ങിയത്.
നികുതി പിരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കാട്ടി ജി.എസ്.ടി കമീഷണർ ചാർജ് മെമ്മോ നൽകിയവർക്കെതിരെ തുടർനടപടികളുണ്ടാകാനിടയില്ല. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്നാണറിയുന്നത്. അതേസമയം, നികുതി വെട്ടിപ്പിനായി ഒത്തുകളിച്ചെന്ന് ജി.എസ്.ടി എസ്.ഐ.ടി കണ്ടെത്തിയ ഒരു ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ വിദേശത്തേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് ജി.എസ്.ടി ആയി അടേeeണ്ട 22.68 കോടി രൂപ പിരിച്ചെടുത്തില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ ചാർജ് മെമോ നൽകാൻ തീരുമാനിച്ചിരുന്നത്. അതിനിടെ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് എ.ഡി.ജി.പി പി. വിജയന്‍റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുകയാണ്.




