കണ്ണൂരിൽ കാർ ആക്രമിച്ച് കവർച്ചാ ശ്രമം. സ്വർണ്ണം പൊട്ടിക്കൽ മാതൃകയിലാണ് ആക്രമണം. അന്വേഷണം ആരംഭിച്ച പോലീസ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ കാർ ആക്രമിച്ച് കവർച്ചാ ശ്രമം അരങ്ങേറി.
ആക്രമണം സ്വർണ്ണം പൊട്ടിക്കൽ മാതൃകയിലെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ആക്രമണമുണ്ടായത് കർണാടക രജിസ്ട്രേഷൻ കാറിന് നേർക്ക്.
2 കാറുകൾ പിന്തുടർന്ന് എത്തുക യായിരുന്നു. അക്രമികൾ കാറിൻ്റെ സീറ്റുകൾ കുത്തിക്കീറി. നാട്ടുകാർ ഇടപെട്ടതോടെ മൂന്നു കാറിൽ ഉള്ളവരും ഓടി രക്ഷപ്പെട്ടു.
ചിലർ പുഴയിൽ ചാടി രക്ഷപ്പെടാനും ശ്രമിച്ചു.ഇതിൽ രണ്ടു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കാറിൽ ഉണ്ടായിരുന്നവർ കർണാടക സ്വദേശികളായ മലയാളികൾ എന്ന് സംശയം.കേളകം പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി
Get more updates from Pudukad News on Google




