കപ്പലിൽ മോഷണ ശ്രമത്തിനിടെ നാല് പേർ മരിച്ചു. മുംബൈ മനോരി തീരത്തെ ചരക്കു കപ്പലിലാണ് സംഭവം.വാതകച്ചോർച്ചയിലാണ് നാലുപേർ ശ്വാസംമുട്ടി മരിച്ചത്

🌐 Select your Language:
Current: മലയാളം
Current: മലയാളം

മുംബൈ : കപ്പലില്‍ മോഷണശ്രമത്തിനിടെ നാലുപേര്‍ മരിച്ചു. മുംബൈ മനോരി തീരത്തെ ചരക്കുകപ്പലില്‍നിന്ന് മോഷണ ശ്രമം.
ചെമ്പ് പൈപ്പുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ വാതകച്ചോർച്ച. നാലുപേർ ശ്വാസംമുട്ടി മരിച്ചു. മൂന്നുപേര്‍ രക്ഷപ്പെട്ടു.
‘എം.ടി അൽ ജാഫിയ’ എന്ന നിക്കരാഗ്വൻ കപ്പലിലാണ് അപകടം നടന്നത്. എയർ കണ്ടീഷണർ പൈപ്പ് മുറിക്കുന്നതിനിടെ വാതകം പുറത്തുവരികയായിരുന്നു.
എൻജിൻ മുറിയിലുണ്ടായിരുന്ന നാലുപേരും വാതകം ശ്വസിച്ച് ബോധരഹിതരായി മരിക്കുകയായിരുന്നു
Get more updates from Pudukad News on Google




