മന്ത്രി KM ഷാജിയുടെ വാഹനം തടഞ്ഞ സംഭവം: യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് സ്വമേധയാ കേസെടുത്തു | Minister KM Shaji

Current: മലയാളം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനം തലസ്ഥാനത്ത് തടഞ്ഞുനിർത്തി പ്രതിഷേധിച്ച സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കേസ് നൽകേണ്ടതില്ലെന്ന മന്ത്രിയുടെ നിലപാട് തള്ളിക്കൊണ്ടാണ് കന്റോൺമെന്റ് പൊലീസ് സ്വമേധയാ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.(Minister KM Shaji Vehicle Blocked Yuva Morcha Non Bailable Case Cantonment Police)
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപമുള്ള വാൻറോസ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പ്രതിഷേധക്കാർ മന്ത്രിയുടെ വാഹനം തടഞ്ഞത്. പൈലറ്റോ എസ്കോർട്ടോ ഇല്ലാതെ യാത്ര ചെയ്യുകയായിരുന്ന മന്ത്രി, വാഹനം തടസ്സപ്പെട്ടതോടെ കാറിൽ നിന്നിറങ്ങി ഓട്ടോറിക്ഷയിൽ പോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓട്ടോയും വഴിതടഞ്ഞു.
അര മണിക്കൂറോളം റോഡിൽ കുടുങ്ങിയതിനെ തുടർന്ന് മന്ത്രി ഇറങ്ങി നടന്നു പോവുകയായിരുന്നു. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് മറുപടിയായാണ് യുഡിഎഫ് മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം ശക്തമാക്കിയത്.
Story Summary
Cantonment Police registered a non-bailable case against Yuva Morcha activists for blocking Minister K.M. Shaji’s vehicle in Thiruvananthapuram, overriding the minister’s request not to file a case. The incident occurred during widespread protests triggered by a Youth Congress black-flag demonstration against Union Minister Amit Shah in Kollam.




