"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31-നകം പൂർത്തിയാക്കും; അടിസ്ഥാന സൗകര്യങ്ങൾ നവംബർ 15-ന് | Wayanad Landslide Rehabilitation

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

Wayanad Landslide Rehabilitation

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31-നകം പൂർത്തിയാക്കാൻ കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ നവംബർ 15-ഓടെ പൂർത്തിയാക്കാനും തീരുമാനമായിട്ടുണ്ട്.(Wayanad Landslide Rehabilitation Township Construction To Complete By October End)

വീടുകൾ കൈമാറാൻ വൈകുന്നതിൽ ദുരന്തബാധിതരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. പൂർത്തിയായ വീടുകൾ ഗുണഭോക്താക്കൾക്ക് തടസ്സമില്ലാതെ കൈമാറുന്നതിനായി നറുക്കെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ ഗുണഭോക്തൃ പട്ടിക തയാറാക്കുക.കർഷകർക്കും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാരം വേഗത്തിൽ കൈമാറും. നിലവിലുള്ള വാടക, ഭക്ഷണ കൂപ്പൺ ആനുകൂല്യങ്ങൾ തുടരുമെന്നും ബാങ്ക് വായ്പാ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും യോഗം ഉറപ്പുനൽകി. കൂടാതെ, ദുരന്തബാധിതർക്കുള്ള സ്മാർട്ട് കാർഡ് വിതരണം അടിയന്തരമായി പൂർത്തിയാക്കാൻ കാബിനറ്റ് സബ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

Story Summary

The Kerala government cabinet sub-committee announced that the construction of houses in the Mundakkai-Chooralmala rehabilitation township will be completed by October 31, with overall infrastructure finished by November 15. The Wayanad District Collector has been instructed to prepare for the allotment process via draw of lots. The decision follows protests from disaster survivors over delays in housing handovers and promised rehabilitation benefits.

Get more updates from Pudukad News on Google