"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘സിംഹത്തെപ്പോലെ പോരാടിയ വീരനായകൻ’: ഫ്‌ളൈ ദുബായ് വിമാന അട്ടിമറി ശ്രമത്തിൽ പൈലറ്റിനെ സഹായിച്ച ഇസ്രായേലി യാത്രക്കാരനെ പ്രശംസിച്ച് നെതന്യാഹു | Flydubai Flight

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

Flydubai Flight

ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ശ്രമം വിഫലമാക്കി യാത്രക്കാരനും ഇന്ത്യൻ പൈലറ്റും. വിമാനത്തിലെ ഇസ്രായേൽ സ്വദേശിയായ യാനിവ് ഹയൂൺ എന്ന യാത്രക്കാരനും ഇന്ത്യൻ പൈലറ്റായ സ്മിത് മച്ചാറും ചേർന്നാണ് വൻ ദുരന്തം ഒഴിവാക്കിയത്. ധീരത പ്രകടിപ്പിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച യാനിവ് ഹയൂണിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് കണ്ട് ആദരിച്ചു. “സിംഹത്തെപ്പോലെ പോരാടിയ വീരനായകൻ” എന്നാണ് നെതന്യാഹു ഇയാളെ വിശേഷിപ്പിച്ചത്.(Flydubai Flight Hijack Attempt Foiled Netanyahu Meets Hero Passenger)

വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ക്രാഷ് ചെയ്യാനുള്ള ശ്രമത്തിനിടെ അക്രമി ഇന്ത്യൻ പൈലറ്റിനെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. കോക്പിറ്റിൽ നടന്ന സംഘർഷത്തെ തുടർന്ന് കേവലം 30 സെക്കൻഡിനുള്ളിൽ വിമാനം 14,000 അടിയോളം താഴേക്ക് പതിച്ചു. എന്നാൽ യാനിവ് ഹയൂണും സ്മിത് മച്ചാറും മറ്റ് യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, ചോരപ്പുരണ്ട വസ്ത്രത്തോടെ എത്തിയതിന് യാനിവ് മാപ്പ് ചോദിച്ചെങ്കിലും, “ഈ രക്തക്കറ നിങ്ങളുടെ ധീരതയുടെ അടയാളമാണ്” എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സംഭവത്തിൽ സൗദിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിലെ യാത്രക്കാരെയെല്ലാം സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

Story Summary

An Israeli passenger and an Indian pilot foiled a co-pilot’s attempt to crash a flydubai flight traveling from Dubai to Tel Aviv. Israeli Prime Minister Benjamin Netanyahu met the passenger, Yaniv Hayun, and praised his courage after the crew and passengers subdued the attacker, allowing the aircraft to land safely in Saudi Arabia.

Get more updates from Pudukad News on Google