"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൊല്ലം ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ അസ്ഥികൾ കണ്ടത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് കണ്ടത്. ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി പ്രാഥമികപരിശോധനയിൽ അസ്ഥികൾ മൃഗത്തിന്റേതാകാമെന്ന് ആദ്യം സംശയിച്ചു.

വെറ്ററിനറി സർജൻ സ്ഥലത്തെത്തി പരിശോധിച്ചതിൽ അസ്ഥികൾ മൃഗത്തിന്റേതല്ലെന്ന് വ്യക്തമായി. ഇതോടെ കൂടുതൽ പരിശോധന നടത്തി. തുടർന്നുള്ള തിരച്ചിലിലാണ് ടാങ്കിൽ നിന്ന് തലയോട്ടിയും കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Get more updates from Pudukad News on Google