‘യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ BJPയുടെ സ്ലീപ്പർ സെല്ലുണ്ടോ എന്ന് പരിശോധിക്കണം, SFIക്കാർ എന്ന വ്യാജേന SFIയിൽ മെമ്പർഷിപ്പ് എടുത്ത് BJPക്കാർ പ്രവർത്തിക്കുന്നുണ്ടോ എന്ന് CPM പരിശോധിക്കണം’: അബിൻ വർക്കി | Abin Varkey

Current: മലയാളം

പത്തനംതിട്ട: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ ബി.ജെ.പിയുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. എസ്.എഫ്.ഐ എന്ന വ്യാജേന ബി ജെ പിക്കാർ എസ് എഫ് ഐയിൽ അംഗത്വമെടുത്തിട്ടുണ്ടോയെന്ന് സി.പി.എം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.(Abin Varkey Demands Probe Into BJP Sleeper Cells In Trivandrum University Hostel)
കേന്ദ്ര സർക്കാരിനും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ എസ്.എഫ്.ഐ ബോധപൂർവ്വം പ്രകോപനമുണ്ടാക്കുകയായിരുന്നു. ഹോസ്റ്റലിൽ ബിയർ കുപ്പികൾ എങ്ങനെ വന്നുവെന്നും, സംഘർഷ സമയത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്തിനാണ് അവിടെയെത്തിയതെന്നും അന്വേഷിക്കണം.
ഇ.ഡി കേസുകളിൽ പെട്ട് നിൽക്കുന്ന പിണറായി വിജയനും കുടുംബവും അമിത് ഷായെ പ്രീതിപ്പെടുത്താനാണോ എസ്.എഫ്.ഐയെ വിട്ട് ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നതെന്ന് അബിൻ വർക്കി ചോദിച്ചു. അമിത് ഷാ കേരളത്തിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് മാത്രമാണ് കരിങ്കൊടി കാണിച്ചതെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദി വന്നാലും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Abin Varkey urged the CPM to inspect whether BJP sleeper cells are operating inside the Trivandrum University Hostel. He alleged that SFI deliberately provoked violence against the Youth Congress march to appease Central leaders like Amit Shah and questioned the presence of liquor bottles inside the hostel premises.




