13 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി തെക്ക് പടിഞ്ഞാറൻ മൺസൂൺ അവസാനിച്ചു: ഒക്ടോബറിൽ ദക്ഷിണേന്ത്യയിൽ തുലാവർഷമെത്തും | IMD weather

Current: മലയാളം

ന്യൂഡൽഹി: ഒക്ടോബർ മാസത്തിൽ രാജ്യത്ത് സാധാരണയിലേറെ ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 13 ശതമാനം കുറവ് രേഖപ്പെടുത്തിയാണ് സെപ്റ്റംബർ 30-ന് അവസാനിച്ചത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ മൺസൂൺ മഴ ലഭിച്ച വർഷങ്ങളിലൊന്നാണ് 2026.(IMD weather, IMD Predicts Warmer October And Normal Northeast Monsoon For South India)
പശാന്തസമുദ്രത്തിൽ രൂപപ്പെട്ട് ശക്തമായി തുടരുന്ന എൽ നിനോ പ്രതിഭാസമാണ് തെക്കുപടിഞ്ഞാറൻ മൺസൂണിൽ വൻ മഴക്കുറവുണ്ടാക്കിയത്. ഈ പ്രതിഭാസം 2027 മാർച്ച് വരെ തുടരാൻ സാധ്യതയുണ്ടെന്ന് ഐ.എം.ഡി ചൂണ്ടിക്കാട്ടുന്നു. ഒക്ടോബറിലും രാജ്യവ്യാപകമായി സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് മഴ മാത്രമായിരിക്കും ലഭിക്കുക.
എന്നാൽ, ഒക്ടോബർ പകുതിയോടെ എത്തുന്ന തുലാവർഷം ദക്ഷിണേന്ത്യക്ക് ആശ്വാസമാകും. ഒക്ടോബർ 15 നും 21 നും ഇടയിൽ ദക്ഷിണേന്ത്യയിൽ തുലാവർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടകയുടെ തെക്കൻ ഉൾനാടുകൾ എന്നിവിടങ്ങളിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സാധാരണ തോതിലുള്ള മഴ ലഭിക്കും. അതേസമയം, വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വരും മാസങ്ങളിൽ സാധാരണയോ അതിൽ കൂടുതലോ ശൈത്യകാല മഴ ലഭിക്കാൻ സാധ്യതയുള്ളത് വരൾച്ച നേരിടുന്ന കർഷകർക്ക് ആശ്വാസമേകും.
Story Summary
India’s southwest monsoon 2026 concluded with a 13 percent rainfall deficit due to active El Nino conditions, leading to an expected warmer and drier October. However, the IMD forecasts normal northeast monsoon rains for South India starting mid-October and potential winter relief for northwestern states.




