
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തി. എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനായാണ് അദ്ദേഹം കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ 11-നുള്ള ബിജെപി ജനപ്രതിനിധി സമ്മേളനത്തിലും വൈകീട്ടത്തെ കോർകമ്മിറ്റി യോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുന്ന തീയതി അമിത് ഷാ ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ രാത്രി 11.15-ഓടെ തിരുവനന്തപുരത്ത് എത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
The post അമിത് ഷാ തലസ്ഥാനത്ത്; ബിജെപി ജനപ്രതിനിധികളുടെ സംഗമം ഇന്ന്, പ്രധാനമന്ത്രിയുടെ സന്ദർശന തീയതിയും പ്രഖ്യാപിക്കും appeared first on Express Kerala.



