loader image
ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂട്ടി ടൊയോട്ട; പുതിയ നിരക്കുകൾ അറിയാം

ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂട്ടി ടൊയോട്ട; പുതിയ നിരക്കുകൾ അറിയാം

ന്ത്യയിലെ ഏറ്റവും ജനപ്രിയ എംപിവിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില വർദ്ധിപ്പിച്ചു. രാജ്യത്തെ തങ്ങളുടെ മുഴുവൻ പാസഞ്ചർ വാഹനങ്ങളുടെയും വില പുതുക്കുന്നതിന്റെ ഭാഗമായാണ് ടൊയോട്ടയുടെ ഈ നടപടി. മോഡലുകളെയും വകഭേദങ്ങളെയും അടിസ്ഥാനമാക്കി 21,000 രൂപ മുതൽ 33,000 രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് വർദ്ധിച്ചിരിക്കുന്നത്. ഡീസൽ എൻജിനിൽ മാത്രം ലഭ്യമായ ഈ കരുത്തുറ്റ വാഹനത്തിന് വിപണിയിൽ വലിയ പ്രിയമാണുള്ളത്.

വേരിയന്റുകൾ പരിശോധിക്കുമ്പോൾ, പ്രാരംഭ പതിപ്പായ ‘GX’ വേരിയന്റിനാണ് ഏറ്റവും വലിയ വില വർദ്ധനവ് നേരിട്ടത്; ഏകദേശം 33,000 രൂപയോളമാണ് ഈ മോഡലിന് കൂടിയത്. മിഡ്-സ്പെക് പതിപ്പായ ‘GX+’ വേരിയന്റുകൾക്ക് 21,000 രൂപയും, ഉയർന്ന പതിപ്പുകളായ ‘VX’, ‘ZX’ എന്നിവയ്ക്ക് യഥാക്രമം 25,000 രൂപയും 26,000 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്.

Also Read: ഫോർച്യൂണർ വാങ്ങാൻ ഇനി കൂടുതൽ പണം വേണം; ടൊയോട്ട വാഹനങ്ങളുടെ വില കുതിക്കുന്നു!

വില പരിഷ്കരണത്തിന് മുൻപ് 18.66 ലക്ഷം രൂപ മുതൽ 25.27 ലക്ഷം രൂപ വരെയായിരുന്നു ക്രിസ്റ്റയുടെ എക്‌സ്-ഷോറൂം വില. എന്നാൽ പുതിയ വർദ്ധനവോടെ ഇത് 18.99 ലക്ഷം രൂപ മുതൽ 25.53 ലക്ഷം രൂപ വരെയായി ഉയർന്നു. നിർമ്മാണച്ചെലവിലെ വർദ്ധനവാണ് ജനപ്രിയ എംപിവിയുടെ വില ഉയർത്താൻ കമ്പനിയെ പ്രേരിപ്പിച്ചത്.

See also  ലക്കിടിയിൽ പൊലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

The post ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂട്ടി ടൊയോട്ട; പുതിയ നിരക്കുകൾ അറിയാം appeared first on Express Kerala.

Spread the love

New Report

Close