പ്രതിപക്ഷ അക്രമങ്ങൾക്കെതിരെ തെരുവിലിറങ്ങാൻ മടിക്കില്ല: മുന്നറിയിപ്പുമായി യൂത്ത് ലീഗ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

തൃത്താല: ഭരണത്തിലേറിയെന്ന് കരുതി മുസ്‌ലിം യൂത്ത് ലീഗ് അടങ്ങിയിരിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്ന് യൂത്ത് ലീഗ് തൃത്താല നിയോജകമണ്ഡലം പ്രസിഡന്റ് യു.ടി. താഹിർ. സമരത്തിന് വേണ്ടി സമരം നടത്തുന്ന രീതി പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധവുമായി പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേതാക്കൾക്കും പ്രവർത്തകർക്കും പാർട്ടി ഓഫീസുകൾക്കും നേരെ ആക്രമണം അഴിച്ചുവിടാനാണ് ഭാവമെങ്കിൽ അവയുടെ സംരക്ഷണം യൂത്ത് ലീഗ് സ്വയം ഏറ്റെടുക്കുമെന്ന് താഹിർ വ്യക്തമാക്കി. തെരുവിൽ നേരിടാൻ സംഘടന സജ്ജമാണെന്നും തടയാൻ ആവുമെങ്കിൽ പ്രതിപക്ഷം തടഞ്ഞുനോക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
Get more updates from Pudukad News on Google




