"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസ്; ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

കണ്ണൂര്‍: തളിപ്പറമ്പില്‍ കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.

 പ്രജീഷ്, ബാബു, അക്ഷയ് കെ.കെ., അതുൽ രാജ്, സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, കെ. രമിത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

മന്ത്രിയുടെ വാഹനം ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. ഫ്ലാഗ് പോസ്റ്റ് ഒടിച്ചു നശിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്.

പയ്യന്നൂരിലെ പ്രതിഷേധത്തില്‍ പത്ത് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്.

ഹൈദര്‍ എന്ന പ്രവര്‍ത്തകനെയാണ് കസ്റ്റഡിയിലെടുത്തത്.

മ്യൂസിയം പൊലീസിന്റേതാണ് നടപടി. യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലേക്ക് തീപന്തം എറിഞ്ഞത് ഹൈദറിന്റെ നേതൃത്വത്തിലാണെന്നാണ് വിവരം.

 സംഘര്‍ഷത്തില്‍ അറസ്റ്റിലാകുന്ന ആദ്യ വ്യക്തി കൂടിയാണ് ഹൈദര്‍. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Get more updates from Pudukad News on Google