
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പരാതി നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല. എങ്കിലും നടന്നത് പീഡനമല്ലെന്നാണ് രാഹുലിന്റെ വാദം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. അതേസമയം അന്വേഷണ സംഘം നിരത്തിയ ഡിജിറ്റൽ തെളിവുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകിയില്ല.
The post നടന്നത് പീഡനമല്ല, പരാതി നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ appeared first on Express Kerala.



