loader image
രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു. ആശുപത്രി വളപ്പിൽ യുവമോർച്ചയും ഡിവൈഎഫ്ഐയും വൻ പ്രതിഷേധമാണ് നടത്തുന്നത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ പാലക്കാട് നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം എംഎൽഎയെ പിടികൂടിയത്.

വനിതാ പോലീസ് ഉൾപ്പെട്ട എട്ടംഗ സംഘമാണ് ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ രാഹുൽ താമസിച്ചിരുന്ന മുറിയിലെത്തി അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ലൈംഗിക പീഡനം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ അതീവ ഗുരുതരമായ കുറ്റങ്ങളാണ് പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

Also Read: നടന്നത് പീഡനമല്ല, പരാതി നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് നിലനിൽക്കെയാണ് പുതിയ പരാതിയിൽ പോലീസ് നാടകീയമായി നീങ്ങിയത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ ഉടൻ തന്നെ പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റി. പ്രാഥമിക ചോദ്യം ചെയ്യലുകൾക്കും വൈദ്യപരിശോധനയ്ക്കും ശേഷം അദ്ദേഹത്തെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എംഎൽഎയുടെ അറസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിലും വൻ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

See also  മഹാരാഷ്ട്രയുടെ വികസന നായകൻ ഇനി ഓർമ്മ! അജിത് പവാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി

The post രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു appeared first on Express Kerala.

Spread the love

New Report

Close