രണ്ട് സ്വപ്നഭവനങ്ങൾ സമർപ്പിച്ച് ആർദ്ര ചാരിറ്റബിൾ സൊസൈറ്റി

Current: മലയാളം

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അർഹരായ രണ്ട് കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ച് നൽകി.
സൊസൈറ്റിയുടെ രജത ജൂബിലി പ്രോജക്ടിന്റെ ഭാഗമായാണ് വീടുകൾ നിർമ്മിച്ച് നൽകിയത്. പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ ഇടവകാംഗം ആലാംപള്ളി മാട്ടേൽ പ്രശാന്തിയിൽ പി.വി. ചാക്കോ സൗജന്യമായി നൽകിയ സ്ഥലത്താണ് ഒരു വീട് പൂർത്തീകരിച്ചത്.
ഉപ്പൂട്ടിൽ ഗ്രൂപ്പ് ഓഫ് കമ്പനി, സെന്റ് ജോണ‍്സ് കത്തീഡ്രൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു നിർമ്മാണം. കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ ഭവനം കൂദാശ ചെയ്തു.
ആർദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫാ. കെ.വൈ. വിൽസൺ, സെന്റ് ജോൺസ് കത്തീഡ്രൽ വികാരി ഫാ. കുരുവിള പെരുമാൾ ചാക്കോ, അസി. വികാരി ഫാ. ജിതിൻ കുര്യാക്കോസ്, ആർദ്ര ട്രഷറാർ റോയ് തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഒ.സി. ചാക്കോ, ഷാജി വർഗീസ്, സാബു ജേക്കബ് ഫിലിപ്പ്, സെന്റ് ജോൺസ് കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം തിരുവാർപ്പിൽ നിർമ്മിച്ച രണ്ടാമത്തെ ഭവനത്തിന്റെ കൂദാശ ഫാ.പി.എ.ഫിലിപ്പ്, ഫാ. കെ.വൈ.വിൽസൺ എന്നിവർ ചേർന്ന് നിർവഹിച്ചു.
ആർദ്ര ഭാരവാഹിയായ കെ.ജെ. ജേക്കബ് കൊച്ചേട്ട് സൗജനമായി നൽകിയ സ്ഥലത്താണ് വീട് നിർമ്മിച്ചത്. ആർദ്ര ആക്ടിംഗ് സെക്രട്ടറി മോനി കല്ലംപറമ്പിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഐ.സി. തമ്പാൻ, കെ.ജെ. ജേക്കബ് കൊച്ചേട്ട്, സിബി കെ. വർക്കി, താഴത്തങ്ങാടി മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




