പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനിലെ ആയിരം പൂർണ ചന്ദ്രൻ മാരെ കണ്ട 84 വയസ് പൂർത്തിയായ കരയോഗ അംഗങ്ങളെ ആദരിച്ചു

Current: മലയാളം

പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനിലെ 92 കരയോഗങ്ങളിൽ ആയിരം പൂർണ ചന്ദ്രൻ മാരെ കണ്ട 84 വയസ് പൂർത്തിയായ കരയോഗ അംഗങ്ങളെ ശതാഭിഷേക സ്നേഹ സ്പർശം എന്ന നാമധേയത്തിൽ ആദരിക്കുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം പാലക്കാട് സീനിയർ അഭിഭാഷകനും പുത്തൂർ കരയോഗത്തിന്റെ മുൻ പ്രസിഡന്റുമായ പി ബി മേനോനെ ആദരിച്ചുകൊണ്ട് നിർവഹിച്ചു.
താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി നടരാജൻ, യൂണിയൻ ഭാരവാഹികളായ അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, പി സന്തോഷ് കുമാർ, ആർ സുകേഷ് മേനോൻ, ആർ ബാബു സുരേഷ്, ആർ ശ്രീകുമാർ,വി രാജമോഹനൻ, എം ഉണ്ണികൃഷ്ണൻ, സി വിപിനചന്ദ്രൻ, രമേഷ് അലത്, സി എൻ പ്രസന്നകുമാർ, സി കരുണാകരനുണ്ണി, പി പി ദിനേശ് കുമാർ, കെ പി രാജഗോപാൽ, എം സുരേഷ് കുമാർ, എം വത്സകുമാർ, കെ നന്ദകുമാർ, ജെ ബേബി ശ്രീകല, അനിത ശങ്കർ, വത്സല ശ്രീകുമാർ, രാജേശ്വരി ടീച്ചർ, വത്സല പ്രഭാകർ, വി നളിനി, സുനിത ശിവദാസ്, എസ് സ്മിത, വിജയകുമാരി വാസുദേവൻ, പ്രീതി ഉമേഷ്, ജയന്തി മധു, സിന്ദൂ രമേശ്, പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രമീള ശശിധരൻ, പി ഉണ്ണികൃഷ്ണ മേനോൻ, കെ ജി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.




