"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഉംറയ്ക്കെത്തിയ ഇന്ത്യൻ മാധ്യമപ്രവർത്തക സൗദിയിൽ കസ്റ്റഡിയിൽ; ആശങ്കയിൽ കുടുംബം

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

മക്ക: ഉംറ നിർവഹിക്കാനെത്തിയ ഇന്ത്യൻ മാധ്യമപ്രവർത്തകയും വാർത്താ അവതാരകയുമായ റിഷ ഹുസൈനെ സൗദി അറേബ്യയിൽ കസ്റ്റഡിയിലെടുത്തതായി കുടുംബം. ടിവി9 ഭാരത്‌വർഷിലെ മാധ്യമപ്രവർത്തകയായ റിഷ സെപ്റ്റംബർ 28-ന് ഡൽഹിയിൽ നിന്ന് സൗദിയിലെത്തിയിരുന്നു.

സെപ്റ്റംബർ 30-ന് താൻ കസ്റ്റഡിയിലാണെന്ന വിവരം റിഷ ഫോണിലൂടെ സുഹൃത്തിനെ അറിയിച്ചതായാണ് വിവരം. അതിനുശേഷം റിഷയുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് സഹോദരി കൈനാത്ത് ജാഫ്രി പറഞ്ഞു.

ഉംറ നിർവഹിക്കുന്നതിനിടെ മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ നിന്നുള്ള ചിത്രങ്ങളും കഅ്ബ പ്രദക്ഷിണം ചെയ്യുന്നതിന്റെ വീഡിയോകളും റിഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ, കസ്റ്റഡിയിലെടുത്തതിന്റെ ഔദ്യോഗിക കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

റിഷയുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയെയും സമീപിച്ചിട്ടുണ്ട്.

അതേസമയം, സൗദി അറേബ്യ സന്ദർശിക്കുന്നവർ രാജ്യത്തെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മക്ക, മദീന തുടങ്ങിയ വിശുദ്ധ കേന്ദ്രങ്ങളിൽ ഫോട്ടോ, വീഡിയോ ചിത്രീകരണം നടത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ നിലവിലുള്ള നിയമങ്ങളും നിർദേശങ്ങളും പാലിക്കേണ്ടത് പ്രധാനമാണ്.

Get more updates from Pudukad News on Google