"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കായംകുളം നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കായംകുളം മുനിസിപ്പല്‍ ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

കായംകുളം: കായംകുളം നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ അനിധികൃതമായി നടക്കുന്ന അറവുശാലകളും മാംസ വില്പനയും അടച്ചുപൂട്ടണമെന്ന് ആവശ്യപെട്ടുകൊണ്ട് കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കല്ലറക്കലിന്റെ നേതൃത്വത്തിൽ കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ ബെല്ലാരിക്ക് നിവേദനം സമർപ്പിച്ചു. 

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന നൂറിൽപരം സ്ഥാപനങ്ങളാണ് നഗരസഭയുടെ പരിധിയിലുള്ളത്. നഗരസഭയെയും ആരോഗ്യ വിഭാഗത്തെയും നോക്കുകുത്തിയാക്കി യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. 

കഴിഞ്ഞദിവസം കായംകുളം നഗരസഭയുടെ അറവുശാലയിൽ ചത്ത പശുവിനെ അറുക്കുവാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ മുൻനിർത്തി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് നഗരസഭയും ആരോഗ്യവിഭാഗവും പരിശോധന കർശനമാക്കണമെന്ന് കേരളാ കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ അസ്‌ലം റോയൽ പറഞ്ഞു.

Get more updates from Pudukad News on Google