കുറ്റിപ്പുറത്ത് 5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി; തവനൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ | Kuttippuram MDMA seizure

Current: മലയാളം

തിരൂർ: കുറ്റിപ്പുറത്ത് എംഡിഎംഎയുമായി തവനൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു (Kuttippuram MDMA seizure). തവനൂർ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് പിടിയിലായത്.
വിൽപ്പനയ്ക്കായി ബംഗളൂരുവിൽനിന്ന് എത്തിച്ചതെന്ന് കരുതുന്ന ഏകദേശം 100 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസ് പറയുന്നത്.
തവനൂർ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരിലും സമീപ പ്രദേശങ്ങളിലും വിൽപ്പന നടത്തുന്നതിനായാണ് എംഡിഎംഎ ബംഗളൂരുവിൽനിന്ന് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന നടത്തുന്നവരെയും ഇടനിലക്കാരെയും ഉപയോക്താക്കളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. മേഖലയിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്നും പൊലീസ് അറിയിച്ചു.
Story Summary:
Police arrested two residents of Thavanur in Tirur after allegedly recovering around 100 grams of MDMA worth approximately ₹5 lakh from them in Kuttippuram. Police said the drug was brought from Bengaluru for distribution in Thavanur and nearby areas.




