പുതുവർഷത്തിന്റെ തുടക്കത്തിൽ സ്വർണവില കുറയുമെന്ന് കാത്തിരുന്ന ഉപഭോക്താക്കൾക്ക് നിരാശ. ജനുവരി പത്ത് ദിവസം പിന്നിടുമ്പോഴും വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. 2026-ൽ വില കുറയാൻ സാധ്യതയുണ്ടെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ നിലനിൽക്കെയാണ് വിപണിയിൽ സ്വർണം കരുത്തുകാട്ടുന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,03,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ ഇതേ വിലയിൽ മാറ്റമില്ലാതെയാണ് ഇന്നും സ്വർണവില തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 12,875 രൂപയാണ് ഇന്നത്തെ നിരക്ക്. ജനുവരി അഞ്ചിനാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം ചെറിയ മാറ്റങ്ങൾ പ്രകടമായെങ്കിലും വില വലിയ രീതിയിൽ താഴോട്ട് വരാൻ വിപണി തയ്യാറായിട്ടില്ല.
അന്താരാഷ്ട്ര വിപണിയിലെ വില നിലവാരം, ഡോളർ-രൂപ വിനിമയ നിരക്ക്, സ്വർണത്തിന്റെ ഇറക്കുമതി തീരുവ എന്നിവയാണ് വിലയെ സ്വാധീനിക്കുന്നത്. ഇതിന് പുറമെ ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണികളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും സ്വർണവില ഉയർന്നുതന്നെ നിൽക്കാൻ കാരണമാകുന്നുണ്ട്.
The post കുറയാൻ ഭാവമില്ലാതെ സ്വർണം! ലക്ഷം കടന്ന് കുതിപ്പ് തുടരുന്നു; ഇന്നത്തെ സ്വർണവില അറിയാം appeared first on Express Kerala.



