loader image
രാഹുലിനെ പുറത്താക്കിയതാണ്! അറസ്റ്റിൽ പാർട്ടി നിലപാട് വ്യക്തമാക്കി വി ഡി സതീശൻ

രാഹുലിനെ പുറത്താക്കിയതാണ്! അറസ്റ്റിൽ പാർട്ടി നിലപാട് വ്യക്തമാക്കി വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗക്കേസുകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് തന്റെ നിലപാടെന്നും കോൺഗ്രസ് ഇതിനോടകം തന്നെ കർശനമായ നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഒരു പരാതി പോലും ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് കെ.പി.സി.സി പ്രസിഡന്റിന് ഔദ്യോഗികമായി പരാതി ലഭിച്ചപ്പോൾ തന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇത്രയും വേഗത്തിൽ നടപടിയെടുത്ത മറ്റൊരു പാർട്ടി കേരളത്തിലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Also Read: മുകേഷിനേക്കാൾ ഗുരുതര ആരോപണം! രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം; ടി.പി. രാമകൃഷ്ണൻ

രാഹുൽ ഇപ്പോൾ കോൺഗ്രസിൽ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാനുള്ള അധികാരം പാർട്ടിക്കില്ലെന്ന് സതീശൻ വ്യക്തമാക്കി. സ്വന്തം പാർട്ടിയിലെ എത്ര പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ തന്റെ നിലപാട് കേരളത്തിലെ ഓരോ കുഞ്ഞിനും അറിയാമെന്നും ഇതിന്റെ പേരിൽ താൻ വലിയ രീതിയിൽ വേട്ടയാടപ്പെട്ടിട്ടും അതിലൊന്നും താൻ കുലുങ്ങിയിട്ടില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

See also  തൈറോയ്ഡ് അസന്തുലിതാവസ്ഥ; ശ്രദ്ധിച്ചില്ലെങ്കിൽ വന്ധ്യതയ്ക്ക് കാരണമായേക്കാം

The post രാഹുലിനെ പുറത്താക്കിയതാണ്! അറസ്റ്റിൽ പാർട്ടി നിലപാട് വ്യക്തമാക്കി വി ഡി സതീശൻ appeared first on Express Kerala.

Spread the love

New Report

Close