സൗദി അറേബ്യയിൽ വാഹനാപകടം: 2 മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം | 5 Killed In Saudi Road Accident

Current: മലയാളം

ജിദ്ദ: സൗദി അറേബ്യയിൽ തായിഫ്-റാനിയ പാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരണപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.(5 Killed In Saudi Road Accident Including Two Malayali Nurses From Kottayam)
ഇവരെ കൂടാതെ തമിഴ്നാട് സ്വദേശികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നീ നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെന്റ് ഡിസ്പെൻസറികളിലെ ജീവനക്കാരായിരുന്നു മരിച്ച നാല് നഴ്സുമാരും.
വാരാന്ത്യ അവധി ദിനമായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
Story Summary
Five people, including two Keralite nurses, were killed in a tragic road accident on the Taif-Rania highway in Saudi Arabia. The deceased Malayali nurses have been identified as Jeysimol Mathew and Jobina Joni, both hailing from Kottayam district. The victims, who worked in government dispensaries, were traveling to Rania for weekend shopping when the accident took place.




