
കോഴിക്കോട് ജില്ലയിലെ ഇ-ഹെൽത്ത് പദ്ധതിയിലേക്കും മിൽമയിലേക്കും താൽക്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ഇ-ഹെൽത്ത് ടെക്നിക്കൽ സ്റ്റാഫ് തസ്തികയിലേക്കും, കുന്ദമംഗലം മിൽമയിൽ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുമാണ് താൽക്കാലിക നിയമനം നടക്കുന്നത്. യോഗ്യതയുള്ളവർക്ക് നിശ്ചിത തീയതികൾക്കുള്ളിൽ അപേക്ഷിക്കാവുന്നതാണ്.
1 ഇ-ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫ്
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലാണ് നിയമനം.
അഭിമുഖം: ജനുവരി 12, രാവിലെ 11 മണി.
സ്ഥലം: ആശുപത്രി കോണ്‍ഫറന്‍സ് ഹാള്‍.
യോഗ്യത: ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ.
മുൻഗണന: ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്കിങ്ങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ എന്നിവ യിൽ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഫോണ്‍: 0495-2721998.
Also Read: പഠിച്ചിറങ്ങുന്നവർക്ക് നൈപുണ്യ പരിശീലനം; 60,000 പേർക്ക് തൊഴിൽ ലക്ഷ്യമിട്ട് ‘ബാക് ടു ക്യാമ്പസ്’
2 ലാബ് അസിസ്റ്റന്റ്
കുന്ദമംഗലം മലബാര്‍ റീജ്യണല്‍ കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനിലാണ് (മിൽമ) ഒഴിവുള്ളത്.
യോഗ്യത: ബി.എസ്.സി കെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ഇൻഡസ്ട്രിയൽ മൈക്രോബയോളജി അല്ലെങ്കിൽ ഡെയറി സയൻസിൽ ഡിപ്ലോമ.
പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18-35 വയസ്സ്.
ശമ്പളം: 24,600 രൂപ.
അപേക്ഷിക്കേണ്ട വിധം: സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജനുവരി 20-നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.
ഫോണ്‍: 0495-2370179.
The post ലാബ് അസിസ്റ്റന്റ്, ടെക്നിക്കൽ സ്റ്റാഫ് ഒഴിവുകൾ; ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.



