loader image
വിലക്കുറവിന്റെ വമ്പൻ മേള; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ!

വിലക്കുറവിന്റെ വമ്പൻ മേള; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ!

ൺലൈൻ ഷോപ്പിംഗ് ഭീമനായ ആമസോണിന്റെ ഈ വർഷത്തെ ആദ്യ വമ്പൻ വിൽപ്പനയായ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ജനുവരി 16-ന് ആരംഭിക്കും. സ്മാർട്ട്‌ഫോണുകൾ മുതൽ ഫാഷൻ ഉൽപ്പന്നങ്ങൾ വരെ നീളുന്ന വൻ നിരയ്ക്ക് ആകർഷകമായ ഡിസ്‌കൗണ്ടുകളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.

പ്രധാന ഓഫറുകൾ

ബാങ്ക് ഡിസ്‌കൗണ്ട്: എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും എളുപ്പത്തിലുള്ള ഇഎംഐ സൗകര്യങ്ങളും ലഭ്യമാകും.

പ്രൈം മെമ്പർഷിപ്പ്: ആമസോൺ പ്രൈം അംഗങ്ങൾക്ക് സാധാരണ ഉപയോക്താക്കൾക്ക് മുൻപേ സെയിൽ ആക്‌സസ് ചെയ്യാനും പ്രത്യേക ഡീലുകൾ സ്വന്തമാക്കാനും സാധിക്കും.

Also Read: ഡാറ്റാ തീർന്നാലും സിനിമ നിൽക്കില്ല! ഇന്ത്യയുടെ D2M വിപ്ലവം: വായുവിലൂടെ മൊബൈലിലേക്ക് നേരിട്ട് വിനോദമെത്തുന്ന അത്ഭുതം

ശ്രദ്ധേയമായ ഡീലുകൾ

8 PM ഡീലുകൾ: രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന പ്രത്യേക ഓഫറുകൾ.

ബ്ലോക്ക്ബസ്റ്റർ എക്സ്ചേഞ്ച്: പഴയ ഉൽപ്പന്നങ്ങൾ നൽകി പുതിയവ വാങ്ങുമ്പോൾ മികച്ച എക്സ്ചേഞ്ച് മൂല്യം.

ട്രെൻഡിംഗ് & ടോപ്പ് 100 ഡീലുകൾ: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് അധിക വിലക്കുറവ്.

See also  ഇവനെല്ലാം വിദ്യാഭ്യാസ മന്ത്രിയായത് നമ്മുടെ കുട്ടികളുടെ ഗതികേട്! വി. ശിവൻകുട്ടിയ്ക്കെതിരെ വി.ഡി. സതീശൻ

സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ, ഗെയിമിംഗ് കൺസോളുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയ്ക്ക് മികച്ച ഓഫറുകൾ പ്രതീക്ഷിക്കാം. ഉൽപ്പന്നങ്ങളുടെ കൃത്യമായ വില വിവരങ്ങൾ വരും ദിവസങ്ങളിൽ ആമസോൺ പുറത്തുമെന്നാണ് പ്രതീക്ഷ. സമാനമായ രീതിയിൽ ഫ്ലിപ്കാർട്ടും റിപ്പബ്ലിക് ഡേ സെയിൽ ഇതേ സമയത്ത് തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇ-കൊമേഴ്‌സ് രംഗത്ത് വമ്പൻ മത്സരമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. തിരക്ക് ഒഴിവാക്കാൻ ഉപഭോക്താക്കൾ കാർഡ് വിവരങ്ങൾ മുൻകൂട്ടി പ്രൊഫൈലിൽ സേവ് ചെയ്യാനും ആമസോൺ നിർദ്ദേശിക്കുന്നു.

The post വിലക്കുറവിന്റെ വമ്പൻ മേള; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ! appeared first on Express Kerala.

Spread the love

New Report

Close