"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സൂര്യ-ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവീസ്, സൂര്യയുടെ 47-ാമത് ചിത്രം നവംബര്‍ ആറിന് തിയേറ്ററുകളില്‍

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന പുതിയ ചിത്രം ‘സീന്‍’ കേരളത്തില്‍ തിയേറ്ററുകളിലെത്തിക്കാന്‍ ശ്രീ ഗോകുലം മൂവീസ്.

ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.


ഇന്‍സ്പെക്ടര്‍ ഇന്‍പരാജ് എന്ന പോലീസ് ഓഫീസറായി സൂര്യ പ്രത്യക്ഷപ്പെടുന്ന പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്‍ ജിത്തു മാധവന്‍ വാര്‍ത്ത പുറത്തുവിട്ടത്.


 

ജിത്തു മാധവന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായ ‘സീന്‍’ വരും നവംബര്‍ ആറിന്  ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രമാണിത്. ജ്യോതികയും സൂര്യയും ചേര്‍ന്ന് സഹഗരം സ്റ്റുഡിയോസ്, ടു ഡി എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിര്‍മാതാവ്.

നസ്രിയ നസീം, നസ്ലന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ചിത്രത്തില്‍ നസ്ലന്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


നേരത്തെ പുറത്തിറങ്ങിയ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. സൂര്യയുടെ പതിവ് മാസ് ശൈലികള്‍ക്കൊപ്പം ജിത്തു മാധവന്റെ വേറിട്ട മേക്കിംഗ് രീതിയും കൂടിച്ചേരുന്ന ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും ചിത്രം.

Get more updates from Pudukad News on Google