loader image
ആശ്വസിപ്പിക്കാനെന്ന വ്യാജേന പീഡനം; യുകെയിൽ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവ്

ആശ്വസിപ്പിക്കാനെന്ന വ്യാജേന പീഡനം; യുകെയിൽ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവ്

ലണ്ടൻ: യുകെയില്‍ യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിരയ്ക്ക് (29) ടോണ്ടൻ ക്രൗൺ കോടതി 12 വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഇയാളെ യുകെയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

2025 ഒക്ടോബർ 11-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ടോണ്ടനിലെ വിക്ടോറിയ പാർക്കിൽ മാനസികമായി തളർന്നിരുന്ന മുപ്പതുകാരിയായ യുവതിയെ സഹായിക്കാനെന്ന വ്യാജേനയാണ് മനോജ് സമീപിച്ചത്. സൗഹൃദം സ്ഥാപിച്ച് യുവതിക്ക് മദ്യം വാങ്ങി നൽകിയ ശേഷം ഇയാൾ അവരെ വിക്ടോറിയ പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

Also Read: മാറനല്ലൂരിൽ മോഷണം; 15 പവൻ കവർന്നു, 10 പവൻ അടുക്കളയിൽ ഉപേക്ഷിച്ചു

എന്നെ ഉപദ്രവിക്കരുത് എന്ന് യുവതി ആവർത്തിച്ച് അപേക്ഷിക്കുന്നതും മനോജ് യുവതിയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും പാർക്കിലെ സിസിടിവി ക്യാമറകളിൽ കൃത്യമായി പതിഞ്ഞിരുന്നു. തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും, ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പോലീസ് നിരത്തിയതോടെ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തി. ആറ് വർഷത്തെ തടവ് പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്താനാണ് നിലവിലെ ഉത്തരവ്. നാടുകടത്തപ്പെട്ടാൽ ഇയാൾക്ക് പിന്നീട് യുകെയിലേക്ക് മടങ്ങിപ്പോകാൻ സാധിക്കില്ല.

See also  വിവാഹത്തിന് മുൻപ് വിജയ്‌യും രശ്മികയും വീണ്ടും സ്ക്രീനിൽ; ‘രണബാലി’ ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്ത്!

The post ആശ്വസിപ്പിക്കാനെന്ന വ്യാജേന പീഡനം; യുകെയിൽ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവ് appeared first on Express Kerala.

Spread the love

New Report

Close