"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ശ്രീലേഖയെ അനുനയിപ്പിക്കാൻ നീക്കം: വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് ഫണ്ട് കൊള്ള ഇനിയും ഉയർന്ന് വരാതിരിക്കുക ലക്ഷ്യം: ശ്രീലേഖയെ പിണക്കാതിരിക്കാൻ ബി ജെ പി ശ്രമം

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം : രാജി പിൻവലിപ്പിച്ച് ഒപ്പം നിർത്തി ശ്രീലേഖയെ സജീവമാക്കുന്ന തിനാണ് ബി ജെ പി നേതൃത്വത്തിന്റെ ശ്രമം.

പാർട്ടി ശ്രീലേഖയുടെ നീക്കത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

ശ്രീലേഖയ്ക്ക് ഉയർന്ന പദവിയും സ്ഥാനങ്ങളും ഒക്കെ നൽകുന്നതടക്കമുള്ള കാര്യങ്ങൾ ബി ജെ പി പരിഗണിക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുക മാത്രമല്ല, വട്ടിയൂർ കാവ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് കൊള്ള ചർച്ചയാകുന്നതിനെയും ബി ജെ പി ഭയക്കുന്നു. 

നേരത്തെ പുറത്ത് വന്ന വിവരങ്ങൾ തന്നെ ബിജെപിയെ പ്രതിരോധത്തി ലാക്കുന്നതാണ്.

ഈ സാഹചര്യത്തിൽ ശ്രീലേഖയെ പിണക്കുന്നത് ഉചിതമല്ലെന്ന നിലപാടാണ് മുതിർന്ന നേതാക്കൾക്ക്.

സ്ഥാനാർത്ഥി ആയിരുന്ന ശ്രീലേഖ തുറന്ന് പറച്ചിൽ നടത്തുമോ എന്നാണ് ബി ജെ പി യുടെ ആശങ്ക. സാമ്പത്തിക തിരിമറി നിലവിൽ പാർട്ടി മുക്കി വെച്ചിരിക്കുകയാണ്.

എന്നാൽ ശ്രീലേഖ ഇടയുന്നതോടെ സാമ്പത്തിക തട്ടിപ്പ് വീണ്ടും ചർച്ചയാകുമെന്ന് ബി ജെ പി ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിപ്പിക്കാൻ ബി ജെ പി ശ്രമിക്കുന്നത്.

Get more updates from Pudukad News on Google