ഗ്യാനേഷ് കുമാറിനെതിരായ പരാതി കഴമ്പുള്ളത്’; കെഎസ്ടിപി കേസിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി രമേശ് ചെന്നിത്തല

Current: മലയാളം

തിരുവനന്തപുരം: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് ചെന്നിത്തല പറഞ്ഞു.
2006ൽ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ലോകബാങ്ക് സഹായത്തോടെ കെഎസ്ടിപിയുടെ ഭാഗമായി എംസി റോഡ് അങ്കമാലി മുതൽ തിരുവനന്തപുരം വരെ നവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ കരാർ ഏറ്റെടുത്ത ഇൻഡോ-മലേഷ്യൻ കൺസോർഷ്യവുമായി ബന്ധപ്പെട്ട് ചീഫ് പ്രോജക്ട് എൻജിനീയറായിരുന്ന ലീ സീ ബീൻ ക്വാലാലംപൂരിൽ ആത്മഹത്യ ചെയ്ത സംഭവമാണ് പരാതിയുടെ പ്രധാന ഭാഗം.
അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നതായാണ് പരാതി.




