"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അനുനയ നീക്കം ഫലം കണ്ടു; രാജി സന്ദേശം പിൻവലിച്ച് ശ്രീലേഖ

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ആർ.ശ്രീലേഖയുടെ രാജി പ്രഖ്യാപന സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ അനുനയ ചർച്ചകൾക്ക് ശേഷമാണ് സന്ദേശം നീക്കിയത്. 

മേയർ വി.വി രാജേഷുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും പാർട്ടിക്കുള്ളിലെ അവഗണനയും കാരണമാണ് ഇവർ നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ, കോർപറേഷനിലെ ഭരണം പ്രതിസന്ധിയിലാകാതിരിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടുകയും അനുനയ ചർച്ചകൾ നടത്തുകയുമായിരുന്നു.

ബിജെപി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന ശ്രീലേഖയുമായി ചർച്ച നടത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു.

ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ശാരീരികാസ്വാസ്ഥ്യങ്ങൾ കാരണം ജനപ്രതിനിധിയെന്ന ചുമതല നിർവഹിക്കാൻ തനിക്കാകില്ലേയെന്ന ഉത്കണ്ഠയെ കുറിച്ചാണ് അവർ സംസാരിച്ചതെന്നും ചൂണ്ടിക്കാട്ടി ബിജെപി ജനറൽ സെക്രട്ടറി എസ്.സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

Get more updates from Pudukad News on Google