ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു; സ്പാ മാനേജറുടെ വാഗ്ദാനം വിശ്വസിച്ചെത്തിയ യുവതിയുടെ ദൃശ്യങ്ങളും പകർത്തി; ശ്രീരാഗും ജിത്തുവും അറസ്റ്റിൽ; പ്രതികളിൽ മറ്റൊരു യുവതിയും ഉൾപ്പെട്ടതായി പൊലീസ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി : കളമശ്ശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതികൾ പിടിയിൽ. സ്പായിലെ മാനേജർ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയായിരുന്നു പീഡനം.
ഉപദ്രവിച്ച ശേഷം യുവതിയുടെ ദൃശ്യങ്ങളും പ്രതികൾ പകർത്തി.സംഭവത്തിൽ പിടിയിലായ 2 പ്രതികളെ റിമാൻഡ് ചെയ്തു.
ശ്രീരാഗ്,ജിത്തു എന്നിവരാണ് റിമാൻഡിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.കേസിലെ പ്രതികളിൽ മറ്റൊരു യുവതിയും ഉൾപ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇരയായ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Get more updates from Pudukad News on Google




