"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ശ്രീ സിറ്റി ബോയിലർ സ്ഫോടനം; ‘അപകടവുമായി ഞങ്ങൾക്ക് ബന്ധമില്ല’; ടി.ഐ.എൽ ഹെൽത്ത്‌കെയറുമായി പൊതുവായ ഉടമസ്ഥതയില്ലെന്ന് ടാബ്ലറ്റ്സ് ഇന്ത്യ. പേരിലെ സാമ്യം മൂലമുള്ള ആശയക്കുഴപ്പം നീക്കി കമ്പനി

October 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെന്നൈ: ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിൽ ടിഐഎൽ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡിൽ റിപ്പോർട്ട് ചെയ്‌ത വ്യവസായ ബോയിലർ സ്ഫോടനവുമായി ടാബ്‌ലെറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി കമ്പനി രംഗത്ത്.

 

ടാബ്‌ലെറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന് ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിൽ ഇത്തരത്തിലൊരു ഫാക്‌ടറിയോ ഉൽപ്പാദന കേന്ദ്രമോ ഇല്ലെന്നും കമ്പനി വ്യക്തമാക്കി.


 

ശ്രീ സിറ്റിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ടാബ്‌ലെറ്റ്‌സ് ഇന്ത്യ ലിമിറ്റഡും ടിഐഎൽ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡും രണ്ട് വ്യത്യസ്‌തവും സ്വതന്ത്രവുമായ സ്ഥാപനങ്ങളാണെന്നും ഇവയ്ക്ക് പൊതുവായ ഉടമസ്ഥതയോ മാനേജ്‌മെന്റോ ഇല്ലെന്നും കമ്പനി അറിയിച്ചു.


 

ബോയിലർ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാബ്‌ലെറ്റ്‌സ് ഇന്ത്യ ലിമിറ്റഡ് അനുശോചനം രേഖപ്പെടുത്തി. രണ്ട് കമ്പനികളും തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും, ഇനിയും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഇത് പരിഗണിക്കണമെന്നും കമ്പനി പ്രത്യേകം അഭ്യർത്ഥിച്ചു.


തെറ്റായ ധാരണകൾ ഒഴിവാക്കാനും യഥാർത്ഥ വിവരങ്ങൾ കൃത്യമായി പൊതുജനങ്ങളിലേക്കും വായനക്കാരിലേക്കും എത്തിക്കാനുമാണ് ഈ വിശദീകരണം പുറത്തിറക്കിയതെന്നും കമ്പനിയുടെ ഫിനാൻസ് വിഭാഗം പ്രസിഡന്റ് സുനിൽ കോത്താരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിശദീകരണ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആന്ധ്രപ്രദേശിലെ തഡയ്ക്ക് സമീപമുള്ള ശ്രീ സിറ്റിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ശനിയാഴ്‌ച രാവിലെയുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ അഞ്ച് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ 12ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ടാബ്‌ലെറ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ പേര് അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്.

Get more updates from Pudukad News on Google