"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഇടിമിന്നലേറ്റു ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തൻ്റെ ജഡം ഇന്ന് ഉച്ചയോടെ സംസ്കരിക്കും. പല്ലാട്ട് തറവാടിനോട് ചേർന്ന സ്ഥലത്ത് വനംവകുപ്പിന്റെ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സംസ്‌കാരം. അവസാനമായി പല്ലാട്ട് ബ്രഹ്മദത്തനെ ഒരു നോക്ക് കാണാൻ വിവിധ ദേശങ്ങളിൽ നിന്നുള്ള ആന പ്രേമികൾ പല്ലാട്ട് തറവാട്ടിലേക്ക് എത്തുന്നുണ്ട്.

October 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: ഈരാറ്റുപേട്ടയില്‍ ഇടിമിന്നലേറ്റു ചരിഞ്ഞ പല്ലാട്ട്ബ്രഹ്മദത്തൻ്റെ ജഡം ഇന്ന് ഉച്ചയോടെ സംസ്കരിക്കും. 
പല്ലാട്ട് തറവാടിനോട് ചേർന്ന സ്ഥലത്ത് വനംവകുപ്പിന്റെ നടപടികൾ പൂർത്തിയാക്കി സംസ്കാരം നടത്താനാണ് തീരുമാനം. അവസാനമായി പല്ലാട്ട് ബ്രഹ്മദത്തനെ ഒരു നോക്ക് കാണാൻ വിവിധ ദേശങ്ങളിൽ നിന്നുള്ള ആന പ്രേമികൾ  പല്ലാട്ട് തറവാട്ടിലേക്ക് എത്തുന്നുണ്ട്. 


ഇന്നലെ വൈകിട്ട് ആറിന് കനത്ത മഴയിലാണ് വീട്ടുമുറ്റത്ത് തളച്ചിരുന്ന കൊമ്പന് മിന്നലേറ്റത്. 1999ല്‍ പുതുപ്പള്ളിയിലെ പോത്തന്‍ വര്‍ഗ്ഗീസും സഹോദരന്‍ ചാക്കോയുമാണ് അരുണാചല്‍പ്രദേശില്‍ നിന്ന് കൊമ്പനെ കോട്ടയത്ത് എത്തിച്ചത്. പിന്നീട് രാജേഷ് പല്ലാട്ട് സ്വന്തമാക്കുകയായിരുന്നു. 45 വയസുളള ബ്രഹ്മദത്തന്‍ തൃശൂർ പൂരത്തിലും കുന്നംകുളം മേഖലയിലെ പ്രധാന ഉല്‍സവങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഏറ്റുമാനൂര്‍ ,തിരുനക്കര , ശക്തികുളങ്ങര ,തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളിലും പ്രധാന തിടമ്പ് ബ്രഹ്മദത്തനായിരുന്നു. 


അസം ആനയായിരുന്ന ബ്രഹ്മദത്തൻ   ശാന്തശീലനായിരുന്നു. ആനപ്രേമികളുടെ പ്രിയ പാപ്പാൻ ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ എന്ന ഓമനച്ചേട്ടനായിരുന്നു   ബ്രഹ്മദത്തനെ ചട്ടം പഠിപ്പിച്ചത്. അദ്ദേഹം മരിക്കുമ്പോള്‍ കാൽ നൂറ്റാണ്ടായി പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാനുമായിരുന്നു. അന്ന് പ്രിയ്യപ്പെട്ട പാപ്പാനെ അവസാനമായി ഒരു നോക്കുകാണാന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ എത്തിയിരുന്നു.

 
ബ്രഹ്മദത്തനും ദാമോദരൻ നായരും തമ്മിലുള്ള സ്നേഹവും വളരെ പ്രസിദ്ധമാണ്.  തൃശൂർ ജില്ലയിലെ ഒരു ക്ഷേത്രോത്സവത്തിനിടെ ബ്രഹ്മദത്തന് അകമ്പടി നിന്നിരുന്ന ഒരാന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തുകയുണ്ടായി.

WhatsApp Image 2026-10-05 at 8.11.11 AM (1)

WhatsApp Image 2026-10-05 at 8.11.11 AM

അന്ന് കുത്തു കൊണ്ട ആന സമീപം നിന്നിരുന്ന ദാമോദരൻ നായരെ തട്ടിവീഴ്ത്തി. ദാമോദരൻ നായരെ കുത്താൻ ആയുന്നതിനിടെ ബ്രഹ്മദത്തനാണ് ആ ആനയെ വയറിൽ കുത്തി ഓടിച്ചത്. അന്ന് മരണത്തെ മുഖാമുഖം കണ്ട ദാമോദരൻ നായർ ബ്രഹ്മദത്തനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത രംഗം ഇന്നും ആന പ്രേമികൾ ഓർത്തെടുക്കുന്നു.

Get more updates from Pudukad News on Google