കാലിലെ വരൾച്ച മാറ്റിയെടുക്കാം…
കാലിലെ വരൾച്ച മാറ്റാൻ കുളി കഴിഞ്ഞ് മൂന്നു മിനിട്ടിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക.
കുളി കഴിഞ്ഞ് ചർമ്മത്തിൽ ഈർപ്പമുള്ളപ്പോൾ തന്നെ (3 മിനിട്ടിനുള്ളിൽ) നല്ലൊരു മോയിസ്ച്വറൈസർ അല്ലെങ്കിൽ ക്രീം പുരട്ടുക. മോയിസ്ച്വറൈസർ ഇല്ലാത്തപ്പോൾ വെളിച്ചെണ്ണ പുരട്ടുന്നത് വരൾച്ച തടയാൻ സഹായിക്കും.
കാൽ കഴുകാൻ വീര്യകൂടിയ സോപ്പുകൾ ഒഴിവാക്കുക. ന്യൂട്രൽ സോപ്പുകളോ സോപ്പ്-ഫ്രീ ലായനികളോ ഉപയോഗിക്കുക.
വളരെ ചൂടുള്ള വെള്ളത്തിൽ കൂടുതൽ നേരം കാൽ മുക്കി വയ്ക്കരുത്. ഇളം ചൂടുവെള്ളം മാത്രം ഉപയോഗിക്കുക.
വരണ്ട കാൽപാദം പെരിമസ് സ്റ്റോൺ (കല്ല്) ഉപയോഗിച്ച് അമിതമായി തിരുമ്മുകയോ ഉരയ്ക്കുകയോ ചെയ്യരുത്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുക (ദിവസം ഏകദേശം 3 ലിറ്റർ).
Get more updates from Pudukad News on Google




